Skip to main content

ഫാര്‍മസിസ്റ്റ്, സെയില്‍സ് അസിസ്റ്റന്റ് ഒഴിവ്

 

 

പാലക്കാട് ജില്ലാ ആശുപത്രി പരിസരത്തുള്ള മെഡികെയര്‍സിന്റെ നിയന്ത്രണത്തിലുളള വിവിധ സ്ഥലങ്ങളിലെ മെഡിക്കല്‍ ഷോപ്പുകളില്‍ ഫാര്‍മസിസ്റ്റ്/സെയില്‍സ് അസിസ്റ്റന്റ് ഒഴിവുകള്‍. 18 നും 36 നും മധ്യേ പ്രായമുളളവരാവണം അപേക്ഷകര്‍.
ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് സര്‍ക്കാര്‍ അംഗീകരിച്ച ബി.ഫാം/ഡി.ഫാം യോഗ്യതയും ഫാര്‍മസി കൗസില്‍ രജിസ്‌ട്രേഷനും നിര്‍ബന്ധം. സെയില്‍സ് അസിസ്റ്റന്റ് ഒഴിവിലേക്ക് പ്ലസ്.ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഇരു തസ്തികകളിലേക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഓഗസ്റ്റ് 20 ന് രാവിലെ 10 ന് മെഡികെയര്‍സ് ഓഫീസില്‍ നടക്കുന്ന കൂടികാഴ്ചയില്‍ എത്തണമെന്ന് ജില്ലാ ആശുപത്രി മെമ്പര്‍ സെക്രട്ടറി ആന്‍ഡ് സൂപ്രണ്ട് അറിയിച്ചു. ജില്ലാ ആസ്ഥാനത്തുനിന്നും 20 കി.മി. ദൂരപരിധിയില്‍ താമസിക്കുന്നവര്‍ക്കും ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിപരിചയമുളളവര്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മുന്‍ഗണന ലഭിക്കും. ഫോണ്‍: 0491-2537024.

date