Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

തിരുവനന്തപുരം ചാക്ക ഗവ. ഐ.റ്റി.ഐയില്‍ മെക്കാനിക്ക് മെഡിക്കല്‍ ഇലക്‌ട്രോണിക്‌സില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് താത്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.  ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ഒന്നിന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.റ്റി.ഐ പ്രിന്‍സിപ്പാള്‍ ഓഫീസില്‍ അഭിമുഖത്തിനെത്തണം.  എസ്.എസ്.എല്‍.സി, ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയറിംഗ് ഡിപ്ലോമ/ഡിഗി ആണ് യോഗ്യത.

 പി.എന്‍.എക്‌സ്.5568/17

date