Skip to main content

സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ തിരഞ്ഞെടുപ്പ് 

സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിനിലേയ്ക്ക്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ 2016 ഡിസംബര്‍ ഒന്ന് വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആയുര്‍വേദ പ്രാക്ടീഷണര്‍മാരില്‍ നിന്ന് രണ്ട് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടിംഗ് പേപ്പറും അനുബന്ധ പേപ്പറുകളും സമ്മതിദായകര്‍ക്ക് അയച്ചിട്ടുണ്ടെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.  

വോട്ടിംഗ് പേപ്പറും ബന്ധപ്പെട്ട പേപ്പറുകളും ലഭിക്കാത്തവരും പരാതികളുള്ളവരും തെരഞ്ഞെടുപ്പിന് നിശ്ചയിച്ചിട്ടുള്ള തീയതിക്ക് ഏഴ് ദിവസം മുമ്പ് ആവശ്യമായ വിവരങ്ങളും രേഖകളും സഹിതം റിട്ടേണിംഗ് ഓഫീസര്‍ക്ക് സത്യവാങ്മൂലം നല്‍കണം.

          പി.എന്‍.എക്‌സ്.5574/17

date