Skip to main content

ചീഫ് സെക്രട്ടറി ചുമതലയേറ്റു

 

    സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ചുമതലയേറ്റു.  സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഡോ: കെ.എം. എബ്രഹാമില്‍ നിന്ന് ചീഫ് സെക്രട്ടറിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ആണ് പുതിയ സെക്രട്ടറി ചുമതലയേറ്റത്. ഡോ: കെ.എം. എബ്രഹാമിന്റെ സ്ഥാനത്തേക്ക് വരുന്നതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  ബൃഹത് പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിനായിരിക്കും മുന്‍ഗണന.  വളരെ വലിയ അവസരമായാണ് സ്ഥാനലബ്ധിയെ കാണുന്നത്. ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ടോം ജോസ്, രാജീവ് സദാനന്ദന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ഡോ:വി. വേണു, ബിശ്വനാഥ് സിന്‍ഹ, ബി. ശ്രീനിവാസ്, ടിക്കാറാം മീണ, ഇ.കെ. മാജി, സെക്രട്ടറിമാരായ കെ.ആര്‍. ജ്യോതിലാല്‍, ഉഷാ ടൈറ്റസ്, ഷര്‍മിള മേരി ജോസഫ്, രാജന്‍ ഖോബ്രഗഡെ, എം. ശിവശങ്കര്‍, എ. ഷാജഹാന്‍, സഞ്ജയ് എം. കൗള്‍, സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, പി.ആര്‍.ഡി ഡയറക്ടര്‍ സുഭാഷ് റ്റി.വി, ചീഫ് സെക്രട്ടറിയുടെ പത്‌നി മീനാ പോള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.   

                                                                      പി.എന്‍.എക്‌സ്.5576/17

date