Skip to main content

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

 

    ജില്ലാ ഹോമിയോ ആശുപത്രിയില്‍ ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒ.പി വിഭാഗമായ 'നിസര്‍ഗ' യുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പും രക്ത പരിശോധനയും സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ആശുപത്രിയുടെ യോഗാ ഹാളിലാണ് ക്യാമ്പ് നടക്കുകയെന്ന് നിസര്‍ഗ സംസ്ഥാന കണ്‍വീനര്‍ ഡോ. പി. ജ്യോതിഷ്‌കുമാര്‍ അറിയിച്ചു.  ഈ വര്‍ഷം മാര്‍ച്ച് മുതലാണ് ട്രാന്‍സ്ജെന്റര്‍ വിഭാഗക്കാര്‍ക്കായി നിസര്‍ഗ എന്ന പേരില്‍ ഒ.പി ആരംഭിച്ചത്. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ആഴ്ചയില്‍ ഒരുദിവസമാണ് ഒ.പി പ്രവര്‍ത്തിക്കുന്നത്.
(പി.ആര്‍.പി. 888/2019)

 

date