Post Category
വിജയഭേരി സാമൂഹ്യ ശാസ്ത്ര അധ്യാപകര്‍ക്ക് പരിശീലനം
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കുറഞ്ഞ എ പ്ലസ് ലഭിക്കുന്ന വിഷയങ്ങളില്‍ ഒന്നായ സാമൂഹ്യ ശാസ്ത്രത്തില്‍ എ പ്ലസ് എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും റിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 10-ാം ക്ലാസ്സ് സാമൂഹ്യ ശാസ്ത്ര റിവിഷന്‍ സഹായകരമായ രീതിയില്‍ ഋടട എന്ന പേരില്‍ പ്രത്യേക സിഡിയും, സാധ്യതാ ചോദ്യങ്ങളും തയ്യാറാക്കി അധ്യാപകര്‍ക്ക് പരിശീലനം നല്കുന്നു. സിഡിയുടെയും ചോദ്യ പുസ്തകത്തിന്റെയും വിതരണവും അധ്യാപക പരിശീലനവും ജനുവരി ആറിന് രാവിലെ 10 മുതല്‍ നാല് വരെ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. പരിശീലനത്തില്‍ സ്കൂളില്‍ നിന്നും സാമൂഹ്യ ശാസ്ത്ര അധ്യാപകന് പങ്കെടുക്കണം.
date
- Log in to post comments