Post Category
സംഘടനകളുടെ കുടിശിക റിട്ടേൺ: ഒറ്റത്തവണ തീർപ്പാക്കൽ മാർച്ച് 31 വരെ
ആലപ്പുഴ: 1955ലെ ചാരിറ്റബിൾ നിയമപ്രകാരം രജിസ്റ്റർ ചെയ്ത, റിട്ടേൺ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയ സംഘടനകളുടെ കുടിശിക റിട്ടേണുകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം സമർപ്പിക്കാം. കുടിശിക റിട്ടേണുകൾ മാർച്ച് 31 വരെ സ്വീകരിക്കുമെന്ന് ജില്ലാ രജിസ്ട്രാർ (ജനറൽ) അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0477-2253257
(പി.എൻ.എ.07/2018)
date
- Log in to post comments