Skip to main content

ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു

തിരുവനന്തപുരം സര്‍ക്കാര്‍ വനിത പോളിടെക്‌നിക് കോളേജില്‍ കോമേഴ്‌സ്യല്‍ പ്രാക്ടീസ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നു. എം.കോം, ഒന്നാം ക്ലാസോടെ ഡി.സി.പി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം എട്ടിന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം.

പി.എന്‍.എക്‌സ്.23/18

date