Skip to main content

വീഡിയോ ഡോക്യുമെന്റേഷന്‍ - മത്സരം

ശുചിത്വമാലിന്യസംസ്‌കരണ മേഖലയിലെ മികച്ച മാതൃകകളുടെ വീഡിയോ ഡോക്യുമെന്റേഷന്‍ - മത്സരം

ശുചിത്വമാലിന്യ സംസ്‌കരണ മേഖലയിലെ ജില്ലയിലെ മികച്ച മാതൃകകള്‍ വീഡിയോ ഡോക്യൂമെന്റ് ചെയ്യുന്നതിന് ഫൈന്‍ ആര്‍ട്‌സ്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ത്ഥികള്‍, ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍, പ്രസ്തുത രംഗത്തെ മറ്റു പ്രൊഫഷണലകുള്‍ എന്നിവര്‍ക്കിടയില്‍ ശുചിത്വമിഷന്‍ ഒരു മത്സരം സംഘടിപ്പിക്കുന്നു. മികച്ച ഡോക്യൂമെന്ററികള്‍ക്ക് നിര്‍മ്മാണ ചെലവും (മാനദണ്ഡങ്ങള്‍ക്ക് വിധേയമായി) അവാര്‍ഡും നല്‍കും. താല്‍പര്യമുളളവര്‍ ജില്ലാ ശുചിത്വമിഷന്‍ ഓഫീസുമായി ബന്ധപ്പെടണം. എന്‍ട്രികള്‍ സെപ്തംബര്‍ 20 വരെ സ്വീകരിക്കുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ - 0495 2370655.

date