Skip to main content

ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കായി പരിശീലന പരിപാടി

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലും ബൂത്ത് പുനക്രമീകരണം സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ആഗസ്റ്റ് 29, 30, 31 തിയ്യതികളില്‍ സിവില്‍ സ്‌റ്റേഷനിലെ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് പരിപാടി നടത്തുക. എലത്തൂര്‍ മണ്ഡലം 29 ന് രാവിലെ 11 മുതല്‍ 12.30 വരെ, കോഴിക്കോട് നോര്‍ത്ത് 29 ന് ഉച്ചക്ക് 2.30 മുതല്‍ നാല് വരെ, കോഴിക്കോട് സൗത്ത് 30 ന് രാവിലെ 11 മുതല്‍ 12.30 വരെ. ബേപ്പൂര്‍ 30 ന് ഉച്ചക്ക് 2.30 മുതല്‍ നാല് വരെ, കുന്ദമംഗലം 31 ന് രാവിലെ 11 മുതല്‍ 12.30 വരെ.
മുന്‍പ് പരിശീലനം ലഭിച്ചിട്ടില്ലാത്തതും പുതുതായി വരുന്നതുമായ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ആഗസ്റ്റ് 31 ന് ഉച്ചക്ക് മൂന്ന് മണിക്ക് പ്രത്.യേക പരിശീലനം നല്‍കും. മുഴുവന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറായ കോഴിക്കോട് തഹസില്‍ദാര്‍ ഇ.അനിതകുമാരി അറിയിച്ചു.

കുടിശ്ശിക അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി അദാലത്ത്

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് ഓഫീസിലെ കുടിശ്ശിക അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 29 ന് 10 മണിക്ക് നടക്കാവ് ചക്കോരത്തുകുളം ഭവന നിര്‍മ്മാണ ബോര്‍ഡ് ഓഫീസില്‍് ജില്ലാതല അദാലത്ത് നടത്തുന്നു. 2017 ജനുവരി ഒന്നിന് മുന്‍പ് ആനുകൂല്യ അപേക്ഷകള്‍ സമര്‍പ്പിക്കുകയും നാളിതുവരെ ലഭിക്കാതിരിക്കുകയും ചെയ്ത അപേക്ഷകര്‍ അപേക്ഷ രശീതി, നാളിതുവരെയുള്ള ബാങ്ക് ഇടപാടുകള്‍ പതിപ്പിച്ച ബാങ്ക് പാസ്സ് ബുക്ക് പകര്‍പ്പ്, ക്ഷേമനിധി പാസ്സ്ബുക്ക്, ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം അന്നേദിവസം അദാലത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date