Skip to main content

ബ്ലോക്ക്തല അവലോകന യോഗങ്ങള്‍

സെപ്തംബര്‍ മൂന്ന്, നാല് തിയതികളില്‍
2019-20 വര്‍ഷത്തെ ബ്ലോക്ക്തല അവലോകന യോഗങ്ങള്‍ സെപ്തംബര്‍ മൂന്ന്, നാല് തിയതികളില്‍ വിവിധ ബ്ലോക്കുകളില്‍ നടക്കും. ബ്ലോക്ക്പഞ്ചായത്തും ബ്ലോക്ക് പരിധിയിലെ വിവിധ ഗ്രാമപഞ്ചായത്തുകളും പങ്കെടുക്കുന്ന യോഗം ഡിപിസി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ ഡിപിസി അംഗങ്ങള്‍, ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചേരുക. തിയതി, സമയം, ബ്ലോക്ക്, വേദി എന്ന ക്രമത്തില്‍. സെപ്തംബര്‍ മൂന്നിന് രാവിലെ 10.30ന് ചേളന്നൂര്‍ ബ്ലോക്ക്- ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്ഹാള്‍, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത്ഹാള്‍. ഉച്ചക്ക് 2 മണിക്ക്- കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത്ഹാള്‍, തൂണേരി ബ്ലോക്ക് പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത്ഹാള്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത്ഹാള്‍.

സെപ്തംബര്‍ നാലിന് രാവിലെ 10.30ന് ബാലുശേരി ബ്ലോക്ക് പഞ്ചായത്ത്- ബാലുശേരി ഗ്രാമപഞ്ചായത്തഹാള്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത്ഹാള്‍. ഉച്ചക്ക് 2 മണിക്ക്-കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്-ഒളവണ്ണ ഗ്രമപഞ്ചായത്ത്ഹാള്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്-പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഹാള്‍, വടകര ബ്ലോക്ക് പഞ്ചായത്ത്-വടകര ബ്ലോക്ക് പഞ്ചായത്ത്ഹാള്‍. കുന്നമംഗലം, മേലടി ബ്ലോക്കുകളിലെ അവലോകനയോഗങ്ങള്‍ പിന്നീട് നടത്തുമെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.

date