Skip to main content
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 'കിഡ്‌സീ' പ്രീ  സ്‌കൂളിലെ കുട്ടികളും അധ്യാപകരും ജില്ലാ കലക്ടര്‍ ഡി.ബാലമുരളി എ.ഡി.എം.  ടി. വിജയന്‍ എന്നിവര്‍ക്ക് തുക കൈമാറുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്  ഇതുവരെ  2187460 രൂപ ലഭിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  കലക്ട്രേറ്റ് വഴി ഇതുവരെ ജില്ലയില്‍ ലഭിച്ചത് 2187460 രൂപ. 17 പേരാണ് ഇതുവരെ സംഭാവന നല്‍കിയിട്ടുള്ളത് .  ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ പാലക്കാട് മേഖലയില്‍ നിന്ന് 15 ലക്ഷം രൂപയുടെ ചെക്ക്, വെസ്റ്റേണ്‍ ഇന്ത്യ കിന്‍ഫ്ര ലിമിറ്റഡ് കഞ്ചിക്കോട് മാനേജിങ് ഡയറക്ടറുടെ  അഞ്ച് ലക്ഷം രൂപയുടെ ചെക്ക്,  ഒറ്റപ്പാലം സ്വദേശി സച്ചിന്‍ ഖാലിദ് 60,000 രൂപ, യാക്കര സ്വദേശി ഡോ. രാമചന്ദ്രന്‍ 50000, നന്ദിയോട് സ്വദേശി വിജയന്‍ 12000, പള്ളിപ്പുറം സ്വദേശി മോഹനന്‍ 12060, മുക്രം പള്ളി ഹനഫി യാമിയ മസ്ജിദ് പിരിവ്ശാല 10000, ചന്ദ്രനഗര്‍ കിഡ്‌സീ പ്രീ - സ്‌കൂള്‍ 10000 , മണലി ലക്ഷ്മണന്‍ നായര്‍ 5000,  പൊല്‍പ്പുള്ളി സ്വദേശി രാജന്‍ 500 , ചിറ്റൂര്‍ ജി.വി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ 4000 , സിവില്‍ സപ്ലൈസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി പാലക്കാട് 5000 , പുത്തൂര്‍ സ്വദേശി കെ. കെ.സുശീല 5000,  കഞ്ചിക്കോട് നേതാജി നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ 5500, ജയകുമാര്‍ 4400 ,  മുണ്ടൂര്‍ ചക്കംകുളം സ്വദേശി ചന്ദ്രശേഖരന്‍  3000, അമൃതേഷ് കടമ്പഴിപ്പുറം 1000, എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാന  നല്‍കിയിട്ടുള്ളത്.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതില്‍ ചന്ദ്രനഗര്‍ 'കിഡ്‌സീ' പ്രീ സ്‌കൂളിലെ കുരുന്നുകളും .

പേമാരിയും ഉരുള്‍പൊട്ടലുമൊന്നും എന്താണെന്ന് അത്രകണ്ട് കൃത്യമായി അറിയില്ലെങ്കിലും ആരെല്ലാമോ നമുക്കുചുറ്റും കഷ്ടപ്പെടുന്നു എന്നറിഞ്ഞ  ചന്ദ്രനഗര്‍ കിഡ്‌സീ പ്രീ -  സ്‌ക്കൂളിലെ കുരുന്നുകള്‍ മാതാപിതാക്കളുടേയും അധ്യാപകരുടേയും പിന്തുണയോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 10000 രൂപ. ചേമ്പറില്‍ നേരിട്ട് വന്നാണ് ജില്ലാ കലക്ടര്‍ ഡി ബാലമുരളിക്കും എ.ഡി.എം.   ടി .  വിജയനുമായി കുരുന്നുകളും അധ്യാപകരും തുക കൈമാറിയത് . സമ്പാദ്യശീലം വളര്‍ത്തുന്നതിനായി  മാതാപിതാക്കള്‍ നല്‍കിയ  നാണയങ്ങള്‍ ഉള്‍പ്പടെ കൂട്ടി വെച്ചാണ്  അവര്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്. ഗൗരി, നൈനു, മഹേശ്വരി , റാം മഹേശ്വര്‍ , ആദിദേവ്, ആരഭി,  നിള, ബിഹാന്‍, എന്നിങ്ങനെ എട്ട് കുട്ടികളോടൊപ്പം ആയിഷ സെബിന്‍ ജാഫര്‍, സുമ ഹരികൃഷ്ണന്‍ , അജിമോള്‍, രമ്യ, സീനത്ത് എന്നി അധ്യാപകരും ഉണ്ടായിരുന്നു. 

 

പ്രളയം : ആദിവാസി മേഖലകളില്‍ കുടുംബശ്രീ ജില്ലാമിഷന്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു

കുടുംബശ്രീ  ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെയും  കാഞ്ഞിരപ്പുഴയിലെയും പ്രളയബാധിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു. കുടുംബശ്രീയുടെ സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ യുടെ കോഴ്സ് സെന്ററുകള്‍, കുടുംബശ്രീ സി.ഡി.എസ്സുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വിഭവ ശേഖരണത്തിലൂടെ ലഭിച്ച സാധനങ്ങളാണ് ദുരിതബാധിതര്‍ക്ക് കൈമാറിയത്. സ്നേഹിത ജെന്റര്‍ ഹെല്‍പ്പ് ഡെസ്‌കാണ് കളക്ഷന്‍ സെന്ററായി പ്രവര്‍ത്തിച്ചത്. വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, പഠനോപകരണങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയ ഉള്‍പ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്തത്.  കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ 100 ഓളം  കിറ്റുകള്‍ വിതരണം ചെയ്തു. അട്ടപ്പാടിയിലെ ദുരിതബാധിതര്‍ക്ക്  അട്ടപ്പാടി സ്പെഷ്യല്‍ പ്രൊജക്റ്റ് മുഖേന വിതരണം നടത്തും. ഇരുമ്പന്‍ചോലയില്‍ നടന്ന വിതരണ ചടങ്ങില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് പി. മണികണ്ഠന്‍, വാര്‍ഡ് മെമ്പര്‍ വാസു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സൈതലവി, എ.ഡി.എം.സി ദിനേശ്.എം, എസ്.ടി ജില്ലാ പ്രോഗ്രാം മാനേജര്‍ ജിജിന്‍.ജി തുടങ്ങിയവര്‍ പങ്കെടുത്തു.

date