Post Category
നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കുളം വൃത്തിയാക്കി
ജലശക്തി അഭിയാന്റെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മലമ്പുഴ വലിയകുളം വൃത്തിയാക്കി. നെഹ്റു യുവകേന്ദ്രയുടെ വളണ്ടിയര്‍മാരോടൊപ്പം ഗിരിവികാസിലെ വിദ്യാര്‍ത്ഥികളും ശുചീകരിണത്തില് പങ്കാളികളായി. നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് കോര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍, അസി. കല്ക്ടര്‍ ചേതന്‍കുമാര്‍ മീണ, ജയില്‍ സൂപ്രണ്ട് ശിവദാസന്‍, കെ.വിനോദ് കുമാര്‍, ജി.സുകന്യ, സി.കെ സജേഷ്, കെ.സി സബിത, എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
date
- Log in to post comments