Skip to main content

ആധാര്‍ നമ്പര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് ക്യാമ്പുകള്‍ സംഘടിപ്പിക്കും

 

ചിറ്റൂര്‍ താലൂക്കില്‍ ആധാര്‍ നമ്പര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്ത ഉപഭോക്താക്കള്‍ക്കായി പഞ്ചായത്ത് തലത്തില്‍ ക്യാമ്പുകള്‍ നടത്തും. പട്ടഞ്ചേരി, നല്ലേപ്പിള്ളി, കൊടുവായൂര്‍, നെന്മാറ എന്നിവടങ്ങളിലുള്ളവര്‍ ഓഗസ്റ്റ് 31 നും വടവന്നൂര്‍, കൊഴിഞ്ഞാമ്പാറ, പുതുനഗരം, എലവഞ്ചേരി, എന്നിവിടങ്ങളില്‍ സെപ്തംബര്‍ രണ്ടിനും പെരുമാട്ടി, എരുത്തേമ്പതി, കൊല്ലങ്കോട്, അയിലൂര്‍ എന്നിവിടങ്ങളില്‍ സെപ്തംബര്‍ മൂന്നിനും, ചിറ്റൂര്‍ തത്തമംഗമലം മുനിസിപ്പാലിറ്റി, വടകരപ്പതി, മുതലമട എന്നിവിടങ്ങളില്‍ സെപ്തംബര്‍ നാലിനും പല്ലശ്ശേനയില്‍ സെപ്തംബര്‍ അഞ്ചിനും നെല്ലിയാമ്പതിയില്‍ സെപ്തംബര്‍ ആറിനുമാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഉപഭോക്താക്കള്‍ അതാത് പഞ്ചായത്തുകളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക 3 വരെ നടക്കുന്ന ക്യാമ്പില്‍ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും അപേക്ഷയും സഹിതം എത്തണമെന്ന് സപ്ളൈ ഓഫീസര്‍ അറിയിച്ചു.

date