Skip to main content

അംഗപരിമിതര്‍ക്കുള്ള മുചക്ര വാഹന വിതരണം 29 ന് 

 

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അംഗപരിമിതര്‍ക്കുള്ള മുചക്ര വാഹന വിതരണം നടത്തും. ഓഗസ്റ്റ് 29 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ് മുഖ്യാതിഥിയായിരിക്കും. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സുരേഷ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.സി സുബ്രഹ്മണ്യന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എം. സന്തോഷ് ബാബു, ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date