Skip to main content

കേരള സ്റ്റേറ്റ് സെന്‍ട്രല്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് മീറ്റ് -ലോഗോ ക്ഷണിച്ചു

കേന്ദ്രീയ സിലബസ് അടിസ്ഥാനമാക്കി കേരളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് കേരള സ്‌ടേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാതലത്തിലും തുടര്‍ന്നു സംസ്ഥാനതലത്തിലും കായിക മേള നടത്തും.  ജനുവരി 30, 31 തീയതികളില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലായിരിക്കും സംസ്ഥാന കായിക മേള നടത്തുന്നത്.

കേരള സ്‌ടേറ്റ് സെന്‍ട്രല്‍ സ്‌കൂള്‍ സ്‌പോര്‍ട്‌സ് മീറ്റ് എന്ന കായിക മേളയ്ക്ക് അനുയോജ്യമായ ലോഗോ മാതൃക ക്ഷണിച്ചു.  ലോഗോയുടെ മാതൃക ജനുവരി ആറിനു മുമ്പായി gckerala.scssm@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ലഭിക്കണം.  തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് അയ്യായിരം രൂപ പാരിതോഷികം നല്‍കും.  

പി.എന്‍.എക്‌സ്.29/18

date