ആരോഗ്യ ഇന്‍ഷുറന്‍സ് : റേഷന്‍ കാര്‍ഡ് ഇല്ലാത്ത നിര്‍ദിഷ്ട കുടുംബങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്ത നിര്‍ദിഷ്ട കുടുംബങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം.പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍, തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം 15 ദിവസമെങ്കിലും തൊഴില്‍ ചെയ്ത കുടുംബങ്ങളിലെ അംഗങ്ങള്‍, വിവിധ ക്ഷേമ പദ്ധതി-ക്ഷേമബോര്‍ഡ് എന്നിവയില്‍ അംഗത്വമുള്ളവര്‍, വിവിധ ക്ഷേമ പെന്‍ഷന്‍, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍, മത്സ്യതൊഴിലാളി കുടുംബങ്ങള്‍, അങ്കണവാണി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ആശ പ്രവര്‍ത്തകര്‍, വീട്ടുജോലിക്കാര്‍, കളിമണ്‍ പാത്ര നിര്‍മാണ തൊഴിലാളികള്‍, മരംകയറ്റ തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, അംഗപരിമിതര്‍ ഉള്‍പ്പെട്ട പാവപ്പെട്ട കുടുംബങ്ങള്‍, ടാക്‌സി -ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍, എച്ച്‌ഐവി ബാധിതര്‍, ശുചീകരണ തൊഴിലാളികള്‍, റിക്ഷ വലിക്കുന്നവര്‍, എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതര്‍, പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറിയിലെ ഇഎസ്‌ഐ ആനുകൂല്യം 1,000/ രൂപയോ അതില്‍ കുറവോ മാസപെന്‍ഷന്‍ ലഭിക്കുന്ന ഇപിഎഫ് പെന്‍ഷന്‍കാര്‍, പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറിയിലെ ഇഎസ്‌ഐ ആനുകൂല്യം ഇപ്പോള്‍ ലഭിക്കാത്ത കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍, സംസ്ഥാന ആഭരണ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്കും അപേക്ഷിക്കാം.
കൂടാതെ തെരുവു കച്ചവടക്കാര്‍ മുതലുളള വിവിധതരം തൊഴിലാളികള്‍ക്കും വിവിധ ക്ഷേമനിധികളില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കും അപേക്ഷിക്കാം.
2018 മാര്‍ച്ച് 31 വരെ ആനുകൂല്യത്തിന് അര്‍ഹതയുളള ഇന്‍ഷ്വറന്‍സ് കാര്‍ഡിന്റെ പുറത്ത് കുടുംബനാഥന്റെ പേരിന് പകരം'ഫാമിലി ഹെഡ്' എന്നാണ് വന്നിരിക്കുന്നതെങ്കില്‍ ആ കാര്‍ഡുടമകളും പുതുതായി രജിസ്റ്റര്‍ ചെയ്യണം.
പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗം രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ എത്തിയാല്‍ മതിയാകും. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഈമാസം 10 വരെ രജിസ്റ്റര്‍ ചെയ്യാം.
- Log in to post comments