Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

അയ്യന്‍കാളി മെമ്മോറിയര്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കീം 2019-20 പ്രകാരം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2018-19 അദ്ധ്യയന വര്‍ഷത്തില്‍ നാല്, ഏഴ് ക്ലാസുകളില്‍ പഠിച്ചിരുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളായിരിക്കണം അപേക്ഷകര്‍.  നാല്, ഏഴ് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ കുറഞ്ഞത് സി പ്ലസ് ഗ്രേഡ് നേടിയവരും സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് അവസരം. രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷത്തില്‍ കവിയരുത്. കലാ-കായിക മത്സരങ്ങളില്‍ സ്‌കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനവും വിദ്യാഭ്യാസ/റവന്യൂ ജില്ലാ തലങ്ങളില്‍ ഒന്നും, രണ്ടും സ്ഥാനങ്ങളും സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടാവും.

സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുത്തശേഷം ഓരോ സ്‌കൂള്‍ വര്‍ഷാവസാന പരീക്ഷയിലും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഗ്രേഡ് മുന്‍ വര്‍ഷാവസാന പരിക്ഷയില്‍ ലഭിച്ച ഗ്രേഡിനേക്കാള്‍ കുറവായാല്‍  അത്തരം വിദ്യാര്‍ത്ഥികളെ വരും വര്‍ഷങ്ങളിലെ ധനസഹായ പദ്ധതിയില്‍ നിന്നും ഒഴിവാക്കും. അപേക്ഷകര്‍ ജാതി-വരുമാന സര്‍ട്ടിഫിക്കറ്റ്, നാല്, ഏഴ് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയില്‍ നേടിയ ഗ്രേഡ് സംബന്ധിച്ച് ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. പൂരിപ്പിച്ച അപേക്ഷകള്‍  സെപ്ംബര്‍ 20 നകം ബ്ലോക്ക് പട്ടികജാതി വിസന ഓഫീസില്‍ നല്‍കണമെന്ന്  ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍:0491 2505005

date