Skip to main content

ഏവിയേഷന്‍, ഹോട്ടല്‍ മാനേജ്‌മെന്റ്: സൗജന്യ തൊഴില്‍ പരിശീലനം

 

അടൂര്‍ ഇന്‍ഹൗസ് ഏവിയേഷന്‍ ട്രെയിനിംഗ് അക്കാദമിയുടെ നേത്യത്വത്തില്‍ സംസ്ഥാനത്തെ പട്ടികജാതി വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ ഏവിയേഷന്‍ പരിശീലനവും പട്ടികജാതി വികസന വകുപ്പ് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്  എന്നിവയുടെ സഹകരണത്തോടെ പട്ടികജാതി യുവതീ-യുവാകള്‍ക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് (ഫുഡ് & ബീവറേജസ്) എന്നീ കോഴ്‌സുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ഏവിയേഷന്‍ കോഴ്‌സിന് 18 നും 24 വയസ്സിനും ഇടയിലുളള പ്ലസ്ടു/ഡിഗ്രി യോഗ്യതയുളള വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് 17 നും 35 വയസ്സിനും ഇടയിലുളള എസ്.എസ്.എല്‍.സി. യോഗ്യതയുളളവര്‍ക്കും ബാക്ക് ഓഫീസ് (2 മാസം) 20 നും 25 വയസ്സിനും ഇടയിലുളള ഡിഗ്രി പാസായവര്‍ക്കുമാണ് അപേക്ഷിക്കാന്‍ അവസരം. അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ, ബയോഡാറ്റ എന്നിവയുമായി സെപ്റ്റംബര്‍ നാലിന് രാവിലെ 10 ന് തൃപ്തി ഹാള്‍ കോംപ്ലക്്‌സ് 15/364 ബംഗ്ലൗ സ്ട്രീറ്റ്, കോര്‍ട്ട് റോഡ്, മാജിക് ഓവന് സമീപം, പാലക്കാട് എത്തണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 7736147308(ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് ബാക്ക് ഓഫീസ്, 8075524812 (ഏവിയേഷന്‍)

date