Skip to main content

പോഷകാഹാര കിറ്റ് വിതരണം 2 മുതല്‍

ജില്ലാ പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തിയ 'എയ്ഡസ് രോഗികള്‍ക്ക് പോഷകാഹാരവിതരണം' പദ്ധതിപ്രകാരമുളള പോഷകാഹാര കിറ്റ്  സെപ്റ്റംബര്‍ രണ്ട് മുതല്‍ വിതരണം ചെയ്യും. സെപ്റ്റംബര്‍ 2 ന് രാവിലെ 11 മുതല്‍ 3 വരെ പാലക്കാട്, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെയും സെപ്റ്റംബര്‍ 3 ന് ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെയും രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്കായുളള കിറ്റുകള്‍ ജില്ലാ പഞ്ചായത്തില്‍ വിതരണം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 2019 വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ബന്ധപ്പെട്ട രേഖകളുമായി പോഷകാഹാര കിറ്റ് കൈപ്പറ്റണം. 

date