Skip to main content

സമ്പൂര്‍ണ്ണ മദ്യനിരോധനം

 

 

 

സെപ്തംബര്‍ മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബി 124-മേലടി ബ്ലോക്ക് പഞ്ചായത്ത് (12-തിക്കോടി), ബി 130-കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് (14 പൂവ്വാട്ടുപറമ്പ്), ജി 37- കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് (17 പടിയക്കണ്ടി) എന്നീ നിയോജകമണ്ഡലത്തില്‍ സെപ്തംബര്‍ ഒന്, രണ്ട്, മൂന്ന്, നാല് തീയതികളിലും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു. 

 

 

പ്രാദേശിക അവധി

 

 

കോഴിക്കോട് ജില്ലയിലെ ബി 124-മേലാടി ബ്ലോക്ക് പഞ്ചായത്ത് (12-തിക്കോടി), ബി 130-കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് (14 പൂവ്വാട്ടപറമ്പ്), ജി 37 കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് (17 പടിയക്കണ്ടി) നിയോജകമണ്ഡലത്തിലേക്ക് സെപ്തംബര്‍ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പ്രസ്തുത മണ്ഡലങ്ങളിലെ പരിധിക്കുളളില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്തംബര്‍ മൂന്നിന് പ്രാദേശിക അവധിയായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കുവാന്‍ ബന്ധപ്പെട്ട ഓഫീസ് മേലധികാരികള്‍ ശ്രദ്ധിക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

 

 

ഓണം ഫെയര്‍ സെപ്തംബര്‍ ഒന്ന് മുതല്‍;

 ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും 

 

 

സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ ഓണം ഫെയര്‍ വിലക്കുറവിന്റെ ആശ്വാസവുമായി സെപ്തംബര്‍ ഒന്ന് മുതല്‍ 10 വരെ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ ഒരുക്കും. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണ സാധനങ്ങളും മിതമായി വിലക്ക് ഒരേ കുടക്കീഴില്‍ ലഭ്യമാക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി നടത്തുന്ന ഈ വര്‍ഷത്തെ ഫെയറിന്റെ ഉദ്ഘാടനം സപ്തംബര്‍ ഒന്നിന് വൈകീട്ട് 4.30 ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും.

എം.എല്‍.എ ഡോ. എം.കെ മുനീറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ എം.കെ രാഘവന്‍ എം. പി ആദ്യവില്‍പ്പന നിര്‍വ്വഹിക്കും. മുഖ്യാതിഥികളായി എ പ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി എന്നിവര്‍ പങ്കെടുക്കും.  

 

 

കിര്‍താഡ്‌സ് : അപേക്ഷ ക്ഷണിച്ചു

 

 

കിര്‍താഡ്‌സില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ആന്ത്രോപ്പോളജി/സോഷ്യോളജി വിഷയത്തില്‍ കുറഞ്ഞത് രണ്ടാം ക്ലാസ്സോടെ ലഭിച്ച ബിരുദാനന്തര ബിരുദം, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ, സര്‍ക്കാര്‍ വകുപ്പില്‍ നിന്നോ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത (പട്ടിക വിഭാഗ മേഖലയില്‍ കുടുതല്‍ അഭിലഷണീയം) ഗവേഷണ പരിചയം ഉണ്ടായിരിക്കണം. തസ്തികയുടെ എണ്ണം - 4, പ്രതിഫലം - പ്രതിമാസം 29,785 രൂപ (കണ്‍സോളിഡേറ്റഡ് പേ) പ്രായപരിധി - 01.01.2019 ന് 35 വയസ്സില്‍ കൂടാന്‍ പാടില്ല. പട്ടിക പിന്നോക്ക വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. ഫോണ്‍ - 0495 2356805.

 

 

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്: 

അവസാന തിയ്യതി 16 വരെ നീട്ടി

 

 

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ള തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്തംബര്‍ 16 വരെ നീട്ടിയതായി ജില്ലാ വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്‌പെകട്ര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍ നമ്പര്‍  04952384355.

 

 

മരം ലേലം

 

ഐഎംജി കോഴിക്കോട് മേഖലാകേന്ദ്രത്തിലെ 18 മരങ്ങള്‍,ശാഖകള്‍ ക്വട്ടേഷന്‍  അടിസ്ഥാനത്തില്‍ വില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.എം.ജി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ : 0495  2359582, 2356095,  2357459.

 

 

 

date