Skip to main content

ജീവിതശൈലിരോഗ നിയന്ത്രണ പദ്ധതി: ജില്ലാതല  ഉദ്ഘാടനം ഇന്ന് 

 

 

ആരോഗ്യ വകുപ്പും ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയും സംയുക്തമായി ജീവിതശൈലിരോഗ നിയന്ത്രണ പരിപാടി സംഘടിപ്പിക്കുന്നു. പദ്ധതിയുടെ  ഭാഗമായി നടക്കുന്ന പൊതു സമ്മേളനം ഇന്ന് (ജനുവരി 4) ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ  ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് മുഖ്യ സന്ദേശം നല്‍കും. മുന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. എ. എസ് പ്രദീപ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പ്രോജക്ട് മാനേജര്‍ പി.എച്ച് സുമിത പ്രതിജ്ഞ ചൊല്ലും. ഡെപ്യൂട്ടി എക്‌സൈസ്  കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ. കെ അരവിന്ദാക്ഷന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. എന്‍ പ്രിയ, ഡോ. കെ.ആര്‍ രാജന്‍ എന്നിവര്‍ സംസാരിക്കും. എന്‍സിഡി നോഡല്‍ ഓഫീസര്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ. പി.എന്‍ വിദ്യാധരന്‍  സ്വാഗതവും ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ജെ. ഡോമി നന്ദിയും പറയും. 

                                                            (കെ.ഐ.ഒ.പി.ആര്‍-10/18)

date