Skip to main content

കലാരൂപങ്ങളില്‍ സൗജന്യ പരിശീലനം 

നെന്മാറ ബ്ലോക്ക് പഞ്ചായത്ത്   നടപ്പിലാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കേരളത്തിന്റെ തനത് കലാരൂപങ്ങളില്‍ സൗജന്യ പരിശീലനം  നല്‍കുന്നു. കഥകളി, ഓട്ടന്‍തുള്ളല്‍, ചുട്ടി, കൂടിയാട്ടം, നാടകം എന്നീ കലാരൂപങ്ങളിലാണ്  പരിശീലനം നല്‍കുന്നത്. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷ സെപ്തംബര്‍ 20ന് മുന്‍പ് നെന്മാറ ബ്ലോക്ക് പഞ്ചായത്തില്‍ നല്‍കണമെന്ന് സെക്രട്ടറി  അറിയിച്ചു. അപേക്ഷകര്‍ 10 വയസ്സിനു മുകളില്‍ പ്രായമുള്ളവരും നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവരും ആയിരിക്കണം

 

date