Skip to main content

ഗ്രന്ഥശാലാദിനാഘോഷം:  വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

 

സംസ്ഥാന ലൈബ്രറി കൗസില്‍ ഗ്രന്ഥശാലാ സംഘം രൂപീകരണത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്  ജില്ലയില്‍            എല്ലാ ഗ്രന്ഥശാലകളിലും സെപ്തംബര്‍ 14 ന് പതാക ഉയര്‍ത്താനും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പാലക്കാട് പി.എം.ജി. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ 9.30 ന് നടക്കുന്ന ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് പതാക ഉയര്‍ത്തും. ഇതോടനുബന്ധിച്ച നടത്തുന്ന സെമിനാര്‍ സംസ്ഥാന ലൈബ്രറി കൗസില്‍ എക്‌സി. അംഗം പി.കെ. സുധാകരന്‍  ഉദ്ഘാടനം ചെയ്യും.  സംസ്ഥാന കൗസില്‍ അംഗങ്ങള്‍, ജില്ലാ എക്‌സി. അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. 

എല്ലാ വായനശാലകളിലും പതാക ഉയര്‍ത്തല്‍, പുസ്തക ശേഖരണം, മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍, വരിസംഖ്യ കുടിശ്ശിക തീര്‍ക്കല്‍, സെമിനാറുകള്‍, വായനശാലാ ശുചീകരണം, വൈകുരേം അക്ഷരദീപം തെളിയിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.യോഗത്തില്‍ ടി.കെ. നാരായണദാസ് അധ്യക്ഷനായി. പി.കെ. സുധാകരന്‍, എം.എം.എ. ബക്കര്‍, മരിയ ജെറാള്‍ഡ്, ടി.എ. കൃഷ്ണന്‍കുട്ടി, കെ.എ. വിശ്വനാഥന്‍, അജിത്കുമാര്‍, യമുനാദേവി, വി. രവീന്ദ്രന്‍, കെ. ചന്ദ്രന്‍, സി.പി. ചിത്രഭാനു എന്നിവര്‍ പങ്കെടുത്തു.

date