Skip to main content

കുന്ദമംഗലം മണ്ഡലത്തിലെ സ്‌കൂളുകള്‍ ഹൈടെക്കാവുന്നു

 

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പില്‍ വരുത്തുന്ന ഹൈടെക്ക് സ്‌കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ട് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ് മുറികളും, ഹൈടെക്ക് ലാബ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നു മുതല്‍  ഏഴു വരെ ക്ലാസുകളും ഹൈടെക്ക് ആക്കുന്നതിന് നടപടി സ്വീകരിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ എട്ട് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലായി  ലാപ് ടോപ്പ്  -373, പ്രൊജക്ടര്‍ -294, മൗണ്ടിംഗ് ഉപകരണങ്ങള്‍ -284, 43 ഇഞ്ച് ടി.വി - 21. മള്‍ട്ടി ഫംഗ്ഷന്‍ പ്രിന്റര്‍ -23, ഡി.എസ്.എല്‍.ആര്‍ ക്യാമറ -23, എച്ച്.ഡി ക്യാമറ-23, എച്ച്.ഡി വെബ് ക്യാം-22, യു.എസ്.ബി സ്പീക്കര്‍-276 എന്നിവയാണ് അനുവദിച്ചിട്ടുള്ളത്.

ഒന്ന് മുതല്‍ ഏഴു വരെ ക്ലാസുകളിലേക്കായി ലാപ്‌ടോപ്പ് -437, പ്രൊജക്ടര്‍-179, സ്പീക്കര്‍-441 എന്നിവ ഹൈടെക്ക്  ലാബ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചതായും എം.എല്‍.എ പറഞ്ഞു.

 

ഫിസിക്‌സ് : അതിഥി അദ്ധ്യാപക  നിയമനം

 

കോഴിക്കോട് ഗവ.ആര്‍ട്‌സ് ആന്റ്  സയന്‍സ് കോളേജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പാസ്സായവരും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറേറ്റില്‍ തയ്യാറാക്കിയിട്ടുളള അതിഥി അദ്ധ്യാപകരുടെ പാനലില്‍ ഉള്‍പ്പെട്ടവരുമായിരിക്കണം. 

 

എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റര്‍വ്യൂ

                കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ  എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്തംബര്‍ ആറിന് രാവിലെ 10.30 മണിയ്ക്ക്  വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പുരുഷന്‍മാര്‍ക്കായി സംവരണം ചെയ്ത റിലേഷന്‍ഷിപ്പ് ഓഫീസര്‍ (യോഗ്യത : പ്ലസ് ടു), ബിസിനസ്സ് ഡവലപ്പ്‌മെന്റ് മാനേജര്‍ (യോഗ്യത: എം.ബി.എ), മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ് (യോഗ്യത :ബിരുദം), ഒഴിവുകളിലേക്കും സ്ത്രീകള്‍ക്കായി സംവരണം ചെയ്ത നേഴ്‌സ്  (യോഗ്യത : ജി.എന്‍.എം/ബി.എസ്.സി നേഴ്‌സിംങ്ങ്) ഒഴിവുകളിലേക്കും കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയ്ബിലിറ്റിസെന്ററില്‍   രജിസ്റ്റര്‍ ചെയ്തവര്‍ക്ക്  സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍  മതിയായ എണ്ണം  ബയോഡാറ്റ സഹിതം സെപ്റ്റംബര്‍ 6 ന് രാവിലെ 10.30ന് സെന്ററില്‍  ഹാജരാകണം.  കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 - 2370176.

 

   ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം

 

കോഴിക്കോട് ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് സമിതിയുടെ യോഗം 06.09.2019ന് രാവിലെ 11.00 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ചേരും.  യോഗത്തില്‍ നിശ്ചയിച്ച സമിതി അംഗങ്ങള്‍ കൃത്യസമയത്ത് പങ്കെടുക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

 

 16 കടകള്‍ക്കെതിരെ നടപടി

വിവിധ കടകളില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 16 കടകള്‍ക്കെതിരെ നടപടിയെടുത്തതായി ജില്ലാ സപ്‌ളൈ ഓഫീസര്‍ അറിയിച്ചു.. വിലനിലവാര ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്തതിനും, പഴകിയ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചതിനും, ശുചിത്വം പാലിക്കാത്തതിനുമാണ് 16 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്.

 ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്, അമിതവില ഈടാക്കല്‍, ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ മായം ചേര്‍ക്കല്‍ എന്നിവ പരിശോധിക്കുന്നതിന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക പരിശോധനാ സംഘമാണ് കോഴിക്കോട് കോര്‍പ്പറേഷന്‍, മുക്കം എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്. 

ഹോട്ടലുകള്‍, പലചരക്കുകടകള്‍, പച്ചക്കറി വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 

പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനയ്ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീജ എന്‍.കെ., നോര്‍ത്ത് സിറ്റി റേഷനിംഗ് ഓഫീസര്‍ ടി.കെ. രാജന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ കെ.പി. സുധീര്‍, അബ്ദുറഹിമാന്‍ സി.കെ., ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍മാരായ മുരളി കെ.കെ., റമീസ് പി.പി., ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ കെ.പി. രാജീവ്, അനു എന്നിവര്‍ നേതൃത്വം നല്‍കി.

 

മിനിമം വേതന ഉപദേശക സമിതി യോഗം 19 ന്

 ബ്ര്യൂവറീസ്, ഇഷ്ടിക നിര്‍മ്മാണ വ്യവസായം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായുള്ള സംസ്ഥാനത്തെ മിനിമം വേതന ഉപസമിതിയുടെ തെളിവെടുപ്പ് യോഗം സെപ്തംബര്‍ 19 ന് രാവിലെ 10.30 മണിയ്ക്കും 11.30 മണിയ്ക്കും കോഴിക്കോട് കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.  യോഗത്തില്‍ ഈ മേഖലയിലെ തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. ഫോണ്‍ : 04952370538.

 

ഗ്യാസ് ഏജന്‍സി ഉടമകളുടെ യോഗം 

 

ഓണത്തോടനുബന്ധിച്ച് വടകര താലൂക്കിലെ മുഴുവന്‍ ഗ്യാസ് ഏജന്‍സി ഉടമകളുടെ യോഗം സെപ്തംബര്‍ മൂന്നിന് വടകര സപ്ലൈ ഓഫീസില്‍ നടന്നു. ഓണക്കാലത്ത് ഗ്യാസ് വിതരണം സുഗമായി നടത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കാമെന്ന് ഏജന്‍സി ഉടമകള്‍ യോഗത്തില്‍ അറിയിച്ചു.  കൂടാതെ സുരക്ഷ കണക്കിലെടുത്ത് രണ്ട് വര്‍ഷത്തിലെരിക്കല്‍ സ്റ്റൗ, റഗുലേറ്റര്‍ എന്നിവ നിര്‍ബന്ധമായും പരിശോധനക്ക് വിധേയമാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ഇതിന് 177 രൂപ സര്‍വ്വീസ് ചാര്‍ജ് ഇനത്തില്‍ ഈടാക്കാം. അഡീഷണല്‍ സിലിണ്ടറുകള്‍ ഇപ്പോള്‍ അപേക്ഷ സമയത്ത് തന്നെ നല്‍കുന്നുണ്ട്.  സിലിണ്ടര്‍ ക്ഷാമം പരിഹരിക്കാന്‍ അഡീഷണലായി ഒരു സിലിണ്ടര്‍ കൂടി എടുത്തു വെക്കാന്‍ ഉപഭോക്താക്കള്‍ പരമാവധി ശ്രമിക്കണം. ഉപഭോക്താക്കള്‍ ബില്ലില്‍ കാണുന്ന തുക മാത്രം നല്‍കേണ്ടതെന്ന് യോഗം അറിയിച്ചു. കലക്ടര്‍ അംഗീകരിച്ച കടത്തു കൂലി ഏജന്‍സി ഓഫീസില്‍ പ്രദര്‍ശിപ്പിക്കാന്‍ യോഗം നിര്‍ദേശിച്ചു.

താലൂക്കിലെ ഗ്യാസ് ഏജന്‍സി പ്രതിനിധികളായ വടകര ദീപ്തി ഗ്യാസ്, വടകര ശ്രീകിഷ് ഗ്യാസ്, കുറ്റ്യാടി ശ്രീ ഗ്യാസ് ഏജന്‍സി, തിരുവള്ളൂര്‍ കണ്ടിയില്‍ ഏജന്‍സി, നാദാപുരം പുഷ്പ ഗ്യാസ് ഏജന്‍സി, പുത്തൂര്‍ ഗ്യാസ് മാര്‍ട്ട് ഏജന്‍സി, പള്ളിയത്ത് അക്ഷയ ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍  യോഗത്തില്‍ പങ്കെടുത്തു.

 

റാങ്ക് ലിസ്റ്റ് റദ്ദാക്കി

 

കോഴിക്കോട് ജില്ലയില്‍ പട്ടിക ജാതി വികസന വകുപ്പില്‍ കുക്ക് (കാറ്റഗറി നമ്പര്‍ : 566/13)  തസ്തികയിലേയ്ക്ക് റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമന ശുപാര്‍ശ ചെയ്ത് കഴിഞ്ഞതിനാല്‍ 2019 ആഗസ്റ്റ് 17 ന്  റാങ്ക് പട്ടിക അവസാനിച്ചതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

 

സമ്പൂര്‍ണ ശിശുപരിപാല പദ്ധതി - ക്രാഡിലിന്റെ ഉദ്ഘാടനം 7ന് 

  കോഴിക്കോട് ജില്ലയിലെ സമ്പൂര്‍ണ്ണ ശിശുപരിപാലനത്തിനുള്ള സമഗ്ര പദ്ധതിയായ 'ദ ക്രാഡില്‍'  ന്റെ  ജില്ലാതല ഉദ്ഘാടനം  സെപ്റ്റംബര്‍ 7ന്  രാവിലെ 10.30 ന്  കാക്കൂര്‍ പഞ്ചായത്തിലെ  പി സി പാലം യു പി സ്‌കൂളില്‍ നടക്കും.  ഐസിഡിഎസ് സേവനങ്ങളെ സമഗ്രമായി പരിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ  വനിതശിശുവികസന വകുപ്പും, ജില്ലാ പഞ്ചായത്തും, ജില്ലാ ഭരണകൂടവും സംയുക്തമായി നടപ്പാക്കുന്നപദ്ധതിയാണ് ദ ക്രാഡില്‍ 'The Cradle'.      അങ്കണവാടികളിലെ  കുട്ടികള്‍ക്കുള്ള  ഭക്ഷണം, അങ്കണവാടികളുടെ അടിസ്ഥാന സൗകര്യം, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള സേവനങ്ങള്‍,  ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, എന്നിവര്‍ക്കുള്ള സേവനം, ശിശുവളര്‍ച്ചാ നിരീക്ഷണം, സ്ത്രീകള്‍ക്കുള്ള നിയമസഹായങ്ങള്‍, രക്ഷാകര്‍ത്താക്കള്‍ക്കുള്ള സേവനങ്ങള്‍ എന്നിവ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്താനാണ് പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നത്.  ഇംഹാന്‍സ്, ആരോഗ്യവകുപ്പ്, ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, വിദഗ്ദ ഡോക്ടര്‍മാര്‍, എന്‍ ഐ ടി, ഐ ഐ എം, തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി വിഭാവനം  ചെയ്തത്.  ജീവനക്കാര്‍ക്ക്  പുതിയ മെനുവില്‍ പരിശീലനം നല്‍കി അങ്കണവാടിയിലൂടെ മികച്ച ഭക്ഷണം നല്‍കുന്നതും ഇതിന്റെ ഭാഗമാണ്.  

     മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ.കെ  ശശീന്ദ്രന്‍, എം.പിമാരായ  കെ.മുരളീധരന്‍, എം.കെ രാഘവന്‍ തുടങ്ങിയവര്‍ പദ്ധതി ചടങ്ങില്‍ പങ്കെടുക്കും.

 

ശിശുക്ഷേമ സമിതി യോഗം  16 ന് 

ജില്ലാ ശിശുക്ഷേമ സമിതിയുടെ ഈ വര്‍ഷത്തെ ജനറല്‍ ബോഡി യോഗം സപ്തംബര്‍ 16 ന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ സാക്ഷരത ഭവന്‍ മീറ്റിംഗ് ഹാളില്‍ ചേരും. ഫോണ്‍: 9446206527.

 

ഭാഷാപുരോഗതി :ജില്ലാതല ഏകോപനസമിതി യോഗം 20-ന്

 

ജില്ലയിലെ വിവിധ വകുപ്പുകളുടെ ഭാഷാപുരോഗതി വിലയിരുത്തുന്നതിനുള്ള ജില്ലാതല ഏകോപനസമിതിയുടെ യോഗം സെപ്തംബര്‍ 20 രാവിലെ 11-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും

 

 

date