Skip to main content

വിദ്യാഭ്യാസ അവാര്‍ഡ് വിതരണോദ്ഘാടനം അഞ്ചിന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

 

സംസ്ഥാന കര്‍ഷക തൊഴിലാളി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണോദ്ഘാടനം, ധനസഹായ വിതരണം, അംഗങ്ങള്‍ക്കുള്ള പ്രസവ ധനസഹായ വിതരണം സെപ്തംബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാവും.

2018-19 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി/ ഉന്നത വിദ്യാഭ്യാസ പരീക്ഷയില്‍ ഉന്നതവിജയം നേടിയ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കാണ് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നത്. ഇത്തരത്തില്‍ 272 വിദ്യാര്‍ഥികള്‍ക്കാണ് അവാര്‍ഡ് ലഭിക്കുക. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ച 75 പേര്‍ക്ക് 2500 രൂപ വീതവും 80 പോയിന്റ് വരെ ലഭിച്ച 147 പേര്‍ക്ക് 1750 രൂപയുമാണ് നല്‍കുന്നത്. കൂടാതെ പ്ലസ് ടുവിന് 48 പേര്‍ക്ക് 2500 രൂപ വീതവും ഡിഗ്രിയില്‍ 80 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ രണ്ട് പേര്‍ക്ക് 4000 രൂപയും ലഭിക്കും. ഇതോടനുബന്ധിച്ച് ബോര്‍ഡ് നടപ്പാക്കുന്ന വിവാഹ- പ്രസവ ധനസഹായത്തിന്റെ വിതരണവും നടക്കും.

വി.കെ ശ്രീകണ്ഠന്‍ എം.പി വിശിഷ്ടാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.പി യമുന, ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

date