Skip to main content

വിദ്യാര്‍ഥികളെ സീറ്റില്‍ ഇരിക്കുന്നതില്‍ നിന്നും വിലക്കരുതെന്ന് നിര്‍ദേശം

 

വിദ്യാര്‍ഥികളെ സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യുന്നതില്‍ നിന്നും യാതൊരു കാരണവശാലും ബസ് ജീവനക്കാര്‍ വിലക്കരുതെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ എല്ലാ ബസ്സുടമകളും ജീവനക്കാരും കൃത്യമായി പാലിക്കണമെന്നും റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ബസ്സ് യാത്രാ വേളകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പരാതികള്‍ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിന് എല്ലാ ബസ്സുകളിലും വിദ്യാര്‍ഥികള്‍ക്ക് കാണുന്ന വിധത്തില്‍ പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ് കാര്യാലയങ്ങളുടെ ഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കാനും അധികൃതര്‍ നിര്‍ദേശിച്ചു.

date