Post Category
ജില്ലാതല സെവന്‍സ് ഫുട്ബോള്‍ മത്സരം മാറ്റിവെച്ചു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജനകേന്ദ്രം സെപ്തംബര്‍ ആറ്, ഏഴ് തീയതികളിലായി നടത്താനിരുന്ന ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് മഴ തുടരുന്നതിനാല്‍ സെപ്തംബര്‍ 21, 22 തീയതികളിലേക്ക് മാറ്റിയതായി ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. പറളിയിലെ അഞ്ചാം മൈല്‍ ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ഫോണ്‍: 0491-2505190.
date
- Log in to post comments