Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഇന്ന് 

 

കുടുംബശ്രീ ജില്ലാ മിഷന് കീഴിലുള്ള എസ്.വി.ഇ.പി പ്രൊജക്റ്റില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഇന്ന് (സെപ്തംബര്‍ നാല്) രാവിലെ 10 ന് സിവില്‍ സ്റ്റേഷനിലുള്ള കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നടക്കും. ബികോം ബിരുദമാണ് യോഗ്യത. നെന്മാറ ബ്ലോക്കിലെ സ്ഥിരം താമസക്കാര്‍ക്ക് മുന്‍ഗണന ഉണ്ടാവും. യോഗ്യരായവര്‍ ബയോഡാറ്റയും  യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നേരിട്ടെത്തണം.

date