Skip to main content

സഹകരണ കോണ്‍ഗ്രസ്: നിര്‍ബന്ധ പിരിവ് ഇല്ല

സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ നടക്കുന്ന എട്ടാം സഹകരണ കോണ്‍ഗ്രസിന് സഹകരണ സംഘങ്ങളില്‍ നിന്നും നിര്‍ബന്ധ പിരിവ് നടക്കുന്നില്ല എന്ന് കണ്‍വീനര്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ അറിയിച്ചു.  സംഘങ്ങളില്‍ നിന്നും നിര്‍ബന്ധ പിരിവ് നടത്തുന്നു എന്നു തോന്നത്തക്ക രീതിയിലുളള വാര്‍ത്ത ശരിയല്ല എന്നും പുറമേ നിന്നും യാതൊരു വിധ പിരിവുകളും ഇതിനായി നടത്തുന്നില്ല എന്നും അദ്ദേഹം അറിയിച്ചു.  സഹകരണ രംഗത്തെ കൂട്ടായ്മയും ഒത്തൊരുമയുമാണ് സഹകരണ കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും മറിച്ചുളള പ്രചരണങ്ങളെ സഹകാരികള്‍ തളളിക്കളയണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.  സഹകരണ കോണ്‍ഗ്രസ് കണ്ണൂരില്‍ സംഘടിപ്പിക്കുന്നതിനാല്‍ അവിടുത്തെ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും സംഭാവന പിരിക്കുന്നത് സ്വാഭാവികമാണെന്നും ഇതിനു മുമ്പ് നടത്തിയ എല്ലാ സഹകരണ കോണ്‍ഗ്രസുകളും സഹകരണ സംഘങ്ങളില്‍ നിന്നും സംഭാവന സ്വികരിച്ചാണ് സംഘടിപ്പിച്ചതെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.44/18

date