Post Category
'കഞ്ചിക്കോട് പാല്' വിപണിയിലേക്ക്: പായ്ക്കറ്റ് പാല് വിതരണ ഉദ്ഘാടനം ചെയ്തു
കഞ്ചിക്കോട് ക്ഷീരോത്പാദക സഹകരണ സംഘം പാസ്ച്ചറൈസേഷന്‍ ചെയ്ത പായ്ക്കറ്റ് പാല് വിപണിയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി 'കഞ്ചിക്കോട് പാല്' എന്ന പേരിലുള്ള പാക്കറ്റ് പാലിന്റെ വിതരണോദ്ഘാടനം കെ.വി വിജയദാസ് എം.എല്‍.എ നിര്‍വ്വഹിച്ചു. ക്ഷീര കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പാല് അണുവിമുക്തമാക്കി കൃത്രിമ ചേരുവകളോ, രാസവസ്തുക്കളോ ഉപയോഗിക്കാതെ ക്ഷീര സംഘം സ്വയം പര്യാപ്തതിയിലേക്ക് എത്തുന്നതിന്റെ ഭാഗമായിട്ടാണ് പാക്കറ്റ് പാല് വിപണിയില്‍ ലഭ്യമാക്കുന്നത്. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.എസ് ജയസുജീഷ്, ക്ഷീര വികസന ഓഫീസര്‍ എം.എസ് അഫ്സ, ക്ഷീര സംഘം പ്രസിഡന്റ് സുഭാഷ്, എം.സുഷമ, ജീന,കുമാരി, മണി ചൊക്കനാഥന്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments