Skip to main content

ക്ഷീരവികസനം : മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം

ക്ഷീരവികസനമേഖലയില്‍ 2017 വര്‍ഷത്തില്‍ ശ്രദ്ധേയ സംഭാവന നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷീരവികസന വകുപ്പ് മികച്ച പത്ര റിപ്പോര്‍ട്ട്, മികച്ച പത്ര ഫീച്ചര്‍, മികച്ച ഫീച്ചര്‍/ലേഖനം (കാര്‍ഷിക മാസികകള്‍), മികച്ച പുസ്തകം (ക്ഷീരമേഖല), മികച്ച ശ്രവ്യ മാധ്യമ ഫീച്ചര്‍, മികച്ച ദൃശ്യ മാധ്യമ റിപ്പോര്‍ട്ട്, മികച്ച ദൃശ്യ മാധ്യമ ഫീച്ചര്‍, മികച്ച ദൃശ്യ മാധ്യമ ഡോക്യുമെന്ററി/മാഗസിന്‍ പ്രോഗ്രാം, മികച്ച ഫോട്ടോഗ്രാഫ് (ഗ്രാമവികസനവും ക്ഷീരമേഖലയും എന്ന വിഷയത്തില്‍) എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കും.  പുരസ്‌കാരത്തിന് സമര്‍പ്പിക്കുന്ന എന്‍ട്രികള്‍ 2017 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ ഉള്ള കാലയളവില്‍ പ്രസിദ്ധപ്പെടുത്തിയതായിരിക്കണം.  മത്സരം സംബന്ധിച്ച നിബന്ധനകളും അപേക്ഷാ ഫാറവും വകുപ്പിന്റെ വെബ് സൈറ്റില്‍ (www.dairy.kerala.gov.in) ലഭ്യമാണ്.  വിജയികള്‍ക്ക് 25,000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും നല്‍കും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:  2018 ജനുവരി 20 വൈകിട്ട് അഞ്ച് മണി.  അപേക്ഷകള്‍ അയക്കേണ്ട വിലാസം : കെ. ശശികുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (എക്സ്റ്റന്‍ഷന്‍), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം പി.ഒ, തിരുവനന്തപുരം - 695 004. ഫോണ്‍ : 9446376988, 9447266155.

പി.എന്‍.എക്‌സ്.52/18

date