Skip to main content

സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം : സെലക്ഷന്‍ ട്രയല്‍ ജനുവരി 15 മുതല്‍

തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2018-19 അധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസിലേക്കും മറ്റു ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പ്രവേശനത്തിന് ജനുവരി 15 മുതല്‍ പട്ടിക ജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി സെലക്ഷന്‍ ട്രയല്‍ നടത്തും.

15 ന് രാവിലെ 9.30 ന് കാസര്‍ഗോഡ് ബന്തടുക്ക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, 16ന് കണ്ണൂര്‍ പോലീസ് ഗ്രൗണ്ട്, 17 ന് മലപ്പുറം കല്‍പ്പറ്റ എസ്.കെ.എം.ജെ. എച്ച്.എസ്.എസ്, 18 ന് കോഴിക്കോട് ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ്, 19 ന് മലപ്പുറം വണ്ടൂര്‍ വി.എം.സി. ഗവ. എച്ച്.എസ്.എസ്, 22 ന് പാലക്കാട് ഗവ. വിക്‌ടോറിയ കോളേജ്, 23 ന് തൃശ്ശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് സെന്റ് തോമസ് തോപ്പ് സ്റ്റേഡിയം, 24 ന് ഇടുക്കി ചെറുതോണി വാഴത്തോപ്പ് ഗവ.വി.എച്ച്.എസ്.എസ്, 25 ന് എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍ ഗ്രൗണ്ട്, 29ന് കോട്ടയം നാഗമ്പടം നെഹ്രു സ്റ്റേഡിയം, 30 ന് പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം, 31 ന് കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം, ഫെബ്രുവരി ഒന്നിന് ആലപ്പുഴ എസ്.ഡി.വി.എച്ച്.എസ്.എസ്, രണ്ടിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളില്‍ സെലക്ഷന്‍ ട്രയല്‍ നടക്കും. 

വിദ്യാര്‍ത്ഥികള്‍ നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേധാവിയുടെ കത്ത്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് ഓഫീസറെ ബന്ധപ്പെടാം.  നമ്പര്‍ : 9746661446 

പി.എന്‍.എക്‌സ്.53/18

date