Skip to main content

നഴ്‌സിംഗ് അസിസ്റ്റന്റ് ഇന്റര്‍വ്യൂ 

തിരുവനന്തപുരം ഗവ. ആയൂര്‍വേദ കോളേജ് ആശുപത്രിയിലെ പുതിയ പേ വാര്‍ഡില്‍ ഒഴിവുള്ള നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് താത്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ (59 ദിവസം) പുരുഷ ഉദേ്യാഗാര്‍ത്ഥികളെ നിയമിക്കുന്നതിന് ഇന്റര്‍വ്യൂ നടത്തും.  ജനവരി എട്ടിന് ഉച്ചയ്ക്ക് 2.30 നാണ് ഇന്റര്‍വ്യൂ.  

യോഗ്യത : ആയൂര്‍വേദ തെറാപ്പി കോഴ്‌സ് വിജയം അല്ലെങ്കില്‍ ഏഴാംക്ലാസ് വിജയവും 20 കിടക്കകളുള്ള ഒരു ആയൂര്‍വേദ ആശുപത്രിയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും.

ഉദേ്യാഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം ഗവ. ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകണം. 

പി.എന്‍.എക്‌സ്.54/18

date