Skip to main content

തിരുനെല്ലി പഞ്ചായത്ത് ബസ്സ്റ്റാന്റ് കെട്ടിടം ഉദ്ഘാടനം മന്ത്രി കെ.ടി.ജലീല്‍ ഇന്ന് നിര്‍വഹിക്കും

 

                തിരുനെല്ലി പഞ്ചായത്ത് ആസ്ഥാനമായ കാട്ടിക്കുളത്ത് തദ്ദേശ മിത്രം പദ്ധതിയില്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ ബസ്റ്റാന്‍ഡ് കെട്ടിടത്തിന്റെ  ഉദ്ഘാടനം ഇന്ന് (ജനുവരി അഞ്ച്) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി കെ.ടി.ജലീല്‍ നിര്‍വഹിക്കും. ഒ.ആര്‍.കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി, ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍.പ്രഭാകരന്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

date