'ഉത്സവം 2018' മഹോത്സവത്തിന് നാളെ തുടക്കമാകും
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്ന 'ഉത്സവം2018' പരിപാടിയുടെ ഉദ്ഘാടനം രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നാളെ (ജനുവരി ആറിന്) വൈകീട്ട് 5.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി നിര്‍വ്വഹിക്കും. പരിപാടിയില്‍ പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് അദ്ധ്യക്ഷയാവും ഡി.റ്റി.പി.സി. ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ഡോ.പി.സുരേഷ് ബാബു സ്വാഗതം പറയും. ഡി.ടി.പി.സി. നിര്‍വ്വാഹക സമിതി അംഗവും അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ഡി.സദാശിവന്, ഡി.ടി.പി.സി. നിര്‍വ്വാഹക സമിതി അംഗവും വണ്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ സുമാവലി മോഹന്‍ദാസ്, ഡി.ടി.പി.സി. നിര്‍വ്വാഹക സമിതി അംഗങ്ങളായ ടി.ആര്.അജയന്, വി.കെ.ചന്ദ്രന്, മുണ്ടൂര്‍ സേതുമാധവന്, പി.എ.ഗോകുല്‍ദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.ആര്.സന്തോഷ്ലാല് കൃതജ്ഞത പറയും. തുടര്‍ന്ന് പ്രസാദും സംഘവും അവതരിപ്പിക്കുന്ന പൂതനും തിറയും, നന്തിപുലവും സംഘവും അവതരിപ്പിക്കുന്ന കുറത്തിയാട്ടവും ഉണ്ടായിരിക്കും.
- Log in to post comments