Post Category
ധനസഹായം നല്‍കി
ദീര്‍ഘകാലമായി കിഡ്‌നി രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ഇയ്യാല്‍ സ്വദേശി എടക്കളത്തൂര്‍ ബെന്നിയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 3 ലക്ഷം രൂപ ചികിത്സാധനസഹായം നല്‍കി. ധനസഹായം ബെന്നിയുടെ വീട്ടില്‍ എത്തി വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ കൈമാറി.
കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമണി രാജന്‍, വൈസ്പ്രസിഡണ്ട് സുഹിജസുമേഷ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ആര്‍ സിമി, അഡ്വ കെ.എം നൗഷാദ് അംഗങ്ങളായ സന്ധ്യാ ബാലകൃഷ്ണന്‍, കെ.കെ മണികണ്ഠന്‍, പി.സി ഗോപാലകൃഷ്ണന്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
date
- Log in to post comments