Skip to main content

നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുന്നതിനായി  അദാലത്ത്

    പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനായി സംസ്ഥാന ഐ.ടി. മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി  അദാലത്ത് സംഘടിപ്പിക്കുന്നു. നഷ്ടപ്പെട്ട ആധാര്‍, റേഷന്‍ കാര്‍ഡ്, മോട്ടോര്‍വാഹന വകുപ്പ് രേഖകളും ചിയാക്ക്, പഞ്ചായത്ത്, രജിസ്ട്രേഷന്‍, എസ്.എസ്.എല്‍.സി  തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അദാലത്തില്‍ പങ്കെടുത്ത് വീണ്ടെടുക്കാം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിറ്റിസണ്‍ കാള്‍ സെന്റര്‍ നമ്പരായ 0471-155300 ബന്ധപ്പെട്ട് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്‍കി അപേക്ഷ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അദാലത്തിലൂടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതായിരിക്കും. വിവരങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്താല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാം.

date