Skip to main content

വന്യജീവിവാരാഘോഷം - വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കും

വന്യജീവിവാരഘോഷത്തോടനുബന്ധിച്ച് വന്യജീവിസംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി  ഒക്‌ടോബര്‍ രണ്ട്, മൂന്ന് തീയതികളിലായി മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ ജില്ലാതലമത്സരങ്ങള്‍  സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ടിന് പെന്‍സില്‍ ഡ്രോയിങ്, ഉപന്യാസം, വാട്ടര്‍കളര്‍ പെയിന്റിങ് എന്നിവയും മൂന്നിന് ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങളും  സംഘടിപ്പിക്കും. 
    സ്‌കൂള്‍ - കോളജ്  വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. പ്ലസ് വണ്‍ മുതലുള്ളവര്‍ക്ക് കോളജ് വിഭാഗത്തില്‍ മത്സരിക്കാം. പ്രൊഫഷനല്‍ കോളജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍  പേര്, പഠിക്കുന്ന ക്ലാസ്, സ്‌കൂള്‍, എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളും പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രവും സഹിതം സെപ്തംബര്‍ 30ന് വൈകീട്ട് അഞ്ചിന് മുമ്പായി സിവില്‍ സ്റ്റേഷനിലുള്ള സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ എത്തിക്കണം. ഫോണ്‍-0483 2734803, 8547603864.
 

date