Skip to main content

അരിമ്പ്ര ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി  സ്‌കൂളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 23ന്

അരിമ്പ്ര ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവും സെപ്തംബര്‍ 23ന് ഉച്ചക്ക് 2.30ന് സ്‌കൂള്‍ പരിസരത്ത് നടക്കും. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും എസ്.എസ്.എല്‍.സിയ്ക്ക് 100 ശതമാനം വിജയം സൃഷ്ടിച്ച അധ്യാപകര്‍ക്കുള്ള ആദരവും, എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.സി  പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും ചടങ്ങില്‍ നടക്കും.
 പി.വി. അബ്ദുല്‍ വഹാബ് എം.പി, പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച ഓപ്പണ്‍ ഓഡിറ്റോറിയം, രണ്ടാമത്തെ സ്‌കൂള്‍ ബസ്, സ്‌കൂളില്‍ നിന്ന് വിരമിച്ച പ്രധാനധ്യാപിക വിലാസിനി ടീച്ചര്‍ നിര്‍മിച്ചു നല്‍കിയ ഗേറ്റ്, ജനകീയ പങ്കാളിത്തത്തോടെ സ്ഥലം വാങ്ങി നിര്‍മിച്ച ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക്, സ്‌കൂള്‍ ഗ്രൗണ്ടിലേക്കുള്ള റോഡ്, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ സ്‌കൂള്‍ ഗ്രൗണ്ടിന് നിര്‍മിക്കുന്ന ചുറ്റുമതില്‍ തുടങ്ങിയ പദ്ധതികളാണ് ചടങ്ങില്‍  ഉദ്ഘാടനം ചെയ്യുന്നത്.  
 

date