Skip to main content

സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവ്

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സര്‍വീസ് എഞ്ചിനീയര്‍, എച്ച്.ആര്‍ എക്‌സിക്യൂട്ടീവ്, ഫ്രെയിം കട്ടര്‍, ഗ്രാഫിക് ഡിസൈനര്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, കരിയര്‍ ഏജന്റ്, ഓഫീസ് സ്റ്റാഫ്, ടൂവീലര്‍ മെക്കാനിക്ക്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, എം.ബി.എ, ഡിപ്ലൊമ /ഐ.ടി.ഐ (മെക്കാനിക്) യോഗ്യതയുള്ളവര്‍ എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്റ്റംബര്‍ 23 രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ബയോഡാറ്റയും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപ സഹിതം ഹാജരാകണം. എംപ്ലോയബിലിറ്റിസെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീതി ഹാജരാക്കിയാല്‍ മതി.  ഫോണ്‍ : 04832 734 737
 

date