Skip to main content

ക്ലാസ് മുറികളില്‍ ഗണിതപഠനം മധുരമാക്കാന്‍ ഇനി ഉല്ലാസ ഗണിതവും

ഒന്നാം ക്ലാസ്സില്‍ ഗണിതം രസകരവും കൗതുകവുമാക്കാന്‍  സമഗ്രശിക്ഷ കേരള ആവിഷ്‌കരിച്ച പരിപാടിയായ ഉല്ലാസ ഗണിതത്തിന് പരപ്പനങ്ങാടി ബി.ആര്‍.സിയില്‍ തുടക്കമായി. ബി.ആര്‍.സി യിലെ ഒന്നാം ക്ലാസിലെ 60 അധ്യാപകര്‍ക്കായി തിരൂരങ്ങാടി ചെമ്മാട് ശില്‍പശാല സംഘടിപ്പിച്ചു.
 രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പരപ്പനങ്ങാടി എ.ഇ.ഒ  എന്‍.നാസര്‍ ഉദ്ഘാടനം ചെയ്തു. കളി ഉപകരണങ്ങളും കാര്‍ഡുകളും ഉപയോഗപ്പെടുത്തി ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ഗണിതത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ ഉറപ്പുവരുത്തുക എന്നതാണ്  ഉല്ലാസ ഗണിത പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. അധ്യാപകരെയും ആകര്‍ഷിക്കുന്ന വിധത്തിലാണ് പരിശീലന പരിപാടി. ഉദ്ഘാടന ചടങ്ങില്‍ ട്രെയിനര്‍ വി.കൃഷ്ണന്‍ അധ്യക്ഷനായി. എച്ച്.എം ഫോറം കണ്‍വീനര്‍ വി ഷാജി മാസ്റ്റര്‍, ട്രഷറര്‍ ഭുവനചന്ദ്രന്‍ നായര്‍ ട്രെയിനര്‍ ടി വി ബാബു,ഷീല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ട്രെയിനര്‍മാരായ റിയല്‍ മാസ്റ്റര്‍ ലേഖ ടീച്ചര്‍, ജോബി മാസ്റ്റര്‍ സുജ ടീച്ചര്‍,ബിന്ദു ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി
 

date