Skip to main content

ഖോ-ഖോ ചാമ്പ്യന്‍ഷിപ്പ് : സ്വാഗത സംഘം രൂപീകരിച്ചു

    സംസ്ഥാന ഖോ-ഖോ സബ്ജൂനീയര്‍ ചാമ്പ്യന്‍ഷിപ്പ് ഈ മാസം 26,27,28 തീയതികളില്‍ വടശേരിക്കര റ്റിറ്റിഎം വി.എച്ച്.എസ്.എസ് സ്റ്റേഡിയത്തില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പിന്‍റെ നടത്തിപ്പിലേക്ക് രാജു എബ്രഹാം എംഎല്‍എ, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മണിയാര്‍ രാധാകൃഷ്ണന്‍, സ്കൂള്‍ മാനേജര്‍ തോമസ് കോശി എന്നിവര്‍ രക്ഷാധികാരികളായും ബെന്നി പുത്തന്‍പറമ്പില്‍ ചെയര്‍മാനായും ചെറിയാന്‍ ജോസഫ് ജനറല്‍ കണ്‍വീനറായും ജോര്‍ജ് ബിനുരാജ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും ബി.അനില്‍ കുമാര്‍ ട്രഷററായുമുള്ള 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.                   (പിഎന്‍പി 25/18) 

date