Skip to main content

കുഷ്ഠ രോഗ നിര്‍ണയ പ്രചാരണ പരിപാടി 'അശ്വമേധം 2019' ന്റെ ജില്ലാതല ഉദ്ഘാടനം 23ന്

 

ജില്ലയില്‍ കുഷ്ഠരോഗം ബാധിതരെ കണ്ടെത്തി രോഗനിര്‍ണ്ണയം നടത്തുന്ന 'അശ്വമേധം 2019'ന്റെ ജില്ലാതല ഉദ്ഘാടനവും പൊതുസമ്മേളനവും സെപ്തംബര്‍ 23ന് മുതലമട പോത്തമ്പാടം കമ്മ്യൂണിറ്റി ഹാളില്‍ കെ.ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട എട്ട് ജില്ലകളിലാണ് അശ്വമേധം പ്രചരണ പരിപാടി നടപ്പാക്കുന്നത്. അശ്വമേധത്തിന്റെ ആദ്യഘട്ടത്തില്‍ ജില്ലയില്‍ മാത്രം 65 പുതിയ കേസുകള്‍ കണ്ടെത്തി ചികിത്സ നടത്തുന്നുണ്ട്. നിലവില്‍ 154 പേരാണ് ചികിത്സയിലുള്ളത്.

പരിപാടിയില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ് അധ്യക്ഷയാവും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി. റീത്ത മുഖ്യപ്രഭാഷണം നടത്തും. മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബിസുധ, ജില്ലാ പഞ്ചായത്ത് അംഗം കെ. സന്തോഷ്‌കുമാര്‍, മുതലമട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date