Skip to main content

ഓറിയന്റേഷന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

 

വിശ്വാസിന്റെ ആഭിമുഖ്യത്തില്‍ വോളന്റിയര്‍ ഗ്രൂപ്പ് അംഗങ്ങളുടെ ഓറിയന്റേഷന്‍ സെമിനാര്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ പഠനത്തോടൊപ്പം സാമൂഹ്യരംഗത്ത് സക്രിയവരാവണമെന്നും സാമൂഹ്യ പ്രതിബദ്ധതയുളളവരായിക്കണമെന്നും സെമിനാര്‍ ഉദ്ഘാടനം നിര്‍വഹിച്ച് ജില്ലാ കലക്ടര്‍ പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് ഇറങ്ങുമ്പോള്‍ മാത്രമാണ് സമൂഹത്തിന്റെ പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാവുന്നതെന്നും കോളേജ് പഠനകാലത്ത് സുനാമിയോടനുബന്ധിച്ച് സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടപ്പോഴാണ് സിവില്‍ സര്‍വ്വീസിലേക്ക് പ്രചോദനം ലഭിച്ചതെന്നും കാഴച്പ്പാടുകളും മനോഭാവങ്ങളും മാറാന്‍ സന്നദ്ധ പ്രവര്‍ത്തനം സഹായിക്കുമെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു.  

അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണയുടെ അദ്ധ്യക്ഷതയില്‍ നടന്ന സെമിനാറില്‍ വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ്, വിശ്വാസ് വൈസ് പ്രസിഡന്റ്, അഡ്വ. എസ്. ശാന്താദേവി, ട്രഷറര്‍ ബി. ജയരാജന്‍, കെ. രാമചന്ദ്രന്‍, അഡ്വ. ആര്‍ ദേവികൃപ, അഡ്വ. ദില്‍ബി ജോസഫ് സംസാരിച്ചു. നെഹ്റു ലോ കോളേജ്, അല്‍ അമീന്‍ ലോ കോളേജ്, വി. ആര്‍. ക്യഷ്ണയ്യര്‍, ലോ കോളേജ്, ചാത്തക്കുളം ബിസിനസ് സ്‌കൂള്‍, ലീഡ് കോളേജ് മാനേജ്മെന്റ്, ചിന്മയാമിഷന്‍ കോളേജ് എന്നിവിടങ്ങളിലെ നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

date