Skip to main content

നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാന്‍ അദാലത്ത്; 0471-155300 ല്‍ രജിസ്റ്റര്‍ ചെയ്യണം  

പ്രകൃതി ദുരന്തത്തില്‍ ആധാര്‍, റേഷന്‍ കാര്‍ഡ്, മോട്ടോര്‍ വാഹന വകുപ്പ് രേഖകളും ചിയാക്ക്, പഞ്ചായത്ത്, രജിസ്ട്രേഷന്‍, എസ്.എസ്.എല്‍.സി എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടമായവര്‍ക്ക് സംസ്ഥാന ഐ.ടി. മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന അദാലത്തില്‍ പങ്കെടുത്ത് നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാം. ഇതിനായി കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിറ്റിസണ്‍ കാള്‍ സെന്റര്‍ നമ്പരായ 0471 155300 ല്‍ ബന്ധപ്പെട്ട് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്‍കി അപേക്ഷ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് നടക്കുന്ന അദാലത്തിലൂടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. വിവരങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്താല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാവും.

date