Skip to main content

സാറ്റ്‌ലൈറ്റ് മാപ്പ് സര്‍വ്വെ: പൊതുജനങ്ങള്‍ സഹകരിക്കണം

 

പാലക്കാട് നഗരസഭയില്‍ അമൃത് പദ്ധതിയുടെ ഭാഗമായുള്ള മാസ്റ്റര്‍ പ്ലാന്‍ രൂപീകരണത്തിനായി ഭൂവിനിയോഗ സര്‍വ്വെ ആരംഭിച്ചു. നഗരഗ്രാമാസൂത്രണ വകുപ്പിലെ പാലക്കാട് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് സര്‍വ്വെ നടന്നുവരുന്നത്. നിലവിലെ ഭൂവിനിയോഗം തയ്യാറാക്കുന്നത് നാഷണല്‍ റിമോട്ട് സെന്‍സിങ്ങ് സെന്ററില്‍ നിന്ന് ലഭ്യമാക്കിയ സാറ്റലൈറ്റ് മാപ്പിലാണ് സര്‍വ്വെ നടക്കുന്നത്. ഈ മാപ്പിലെ വിവരങ്ങള്‍ക്കനുസൃതമായി ഭൂമിയില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ സമാഹരിക്കുന്ന സര്‍വ്വെ പ്രവര്‍ത്തനത്തിന് പൊതുജനങ്ങളില്‍ നിന്നും സഹായവും സഹകരണവും ഉണ്ടായിരിക്കണമെന്ന് ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫീസര്‍ പി.എ. ഗോപി അഭ്യര്‍ഥിച്ചു.

date