Skip to main content

പി.എസ്.സി. പരീക്ഷാ നടത്തിപ്പ് :  ചീഫ് സൂപ്രണ്ടുമാരുടെ യോഗം 25,26,27 തീയതികളില്‍

 

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകളുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ചീഫ് സൂപ്രണ്ടുമാരുടെ യോഗം വിവിധ താലൂക്ക് കേന്ദ്രങ്ങളില്‍ സെപ്തംബര്‍ 25, 26, 27 തീയതികളില്‍ നടക്കും.
തീയതി, സമയം, സ്ഥലം, താലൂക്ക് എന്നിവ ക്രമത്തില്‍:

സെപ്തംബര്‍ 25 - രാവിലെ 10 - ജി.ജി.എച്ച്.എസ്. ആലത്തൂര്‍, ജി.എച്ച്.എസ്.എസ്. ഒറ്റപ്പാലം ഈസ്റ്റ്  - ആലത്തൂര്‍ താലൂക്ക്, ഒറ്റപ്പാലം താലൂക്ക്
സെപ്തംബര്‍ 25 - ഉച്ചയ്ക്ക് രണ്ട് - ചിറ്റൂര്‍ ഗവ. കോളേജ്, പട്ടാമ്പി ജി.എച്ച.്എസ്- ചിറ്റൂര്‍ താലൂക്ക്,  പട്ടാമ്പി താലൂക്ക്
സെപ്തംബര്‍ 26- ഉച്ചയ്ക്ക് രണ്ട്- കല്ലടി എച്ച്.എസ്. കുമരംപുത്തൂര്‍- മണ്ണാര്‍ക്കാട് താലൂക്ക്
സെപ്തംബര്‍ 27- രാവിലെ 10- ഗവ. വിക്ടോറിയ കോളേജ്- പാലക്കാട് താലൂക്ക്

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗത്തില്‍ ചീഫ് സൂപ്രണ്ടുമാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.

date