Skip to main content

ഫുട്‌ബോള്‍ കോച്ച് നിയമനം

 

ബേപ്പൂര്‍ ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍  ഹൈസ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ഫുട്‌ബോള്‍ കോച്ചിനെ നിയമിക്കും. വെസ്റ്റ്ഹില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ സപ്തംബര്‍ 30 ന് ഉച്ചക്ക് രണ്ട് മണിക്കാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. അപേക്ഷകര്‍ എന്‍.ഐ.എസ് യോഗ്യതയുള്ളവരോ സീനിയര്‍ സ്റ്റേറ്റ് ടീമില്‍ കളിച്ചവരോ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമുള്ളവരോ ആയിരിക്കണം.  മാസവേതനം 15,000 രൂപ. താല്പര്യമുള്ളവര്‍, വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് എത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495-2383780     
                                                       

  

 സൗജന്യ പരീക്ഷാ പരിശീലനം

 

നാഷണല്‍ എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴില്‍  സിവില്‍ സ്റ്റേഷനിലെ കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./ എസ്.റ്റി  യുടെ ആഭിമുഖ്യത്തില്‍ ഒക്ടോബറില്‍  പട്ടികജാതി/ ഗോത്ര (എസ്.സി/എസ്.ടി) വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി പി.എസ്.സി  -സൗജന്യ തീവ്ര പരീക്ഷാ പരിശീലനം നടത്തും. എസ്.എസ്.എല്‍.സിയോ അതിനു മുകളിലോ യോഗ്യതയുള്ള (ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന) 18-41 പ്രായപരിധിയിലുള്ള പട്ടികജാതി/ ഗോത്ര വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30 നകം സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവ സഹിതം ഓഫീസില്‍ ഹാജരായി നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495 2376179.

 

 

മുതിര്‍ന്ന പൗരന്മാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം

 

 
സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വ്യക്തിഗത കമ്പ്യൂട്ടര്‍ ഉപയോഗം സംബന്ധിച്ച് രണ്ട് മാസത്തെ പരിശീലന കോഴ്സ് ആരംഭിക്കും. കമ്പ്യൂട്ടര്‍ അടിസ്ഥാന വിവരങ്ങള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് ആന്റ് നെറ്റ് സര്‍വ്വീസിംങ്, സോഷ്യല്‍മീഡിയ പങ്കാളിത്തം, ബില്‍ പെയ്മെന്റ് ആന്റ് ഓണ്‍ലൈന്‍ ഷോപ്പിംങ്ങ് തുടങ്ങി എല്ലാ വ്യക്തിഗത ഉപയോഗങ്ങളിലും പരിശീലനം ലഭിക്കും. താല്‍പര്യമുള്ളവര്‍ ഉടന്‍ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ - 0595-2370026.

 

ശുചിത്വ മാലിന്യ കണ്‍വന്‍ഷന്‍ നടത്തി

 

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വാണിമേല്‍ ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ്ണ മാലിന്യ മുക്ത പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി ശുചിത്വ മാലിന്യ കണ്‍വന്‍ഷന്‍ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി. ജയന്‍ ശുചിത്വ പ്രഖ്യാപനം നടത്തി. പതിനാറ് വാര്‍ഡുകളിലും ഹരിത കര്‍മ്മ സേന വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചു പഞ്ചായത്ത് നിര്‍മ്മിച്ച മെറ്റീരിയല്‍ റിക്കവറി സെന്ററില്‍ തരം തിരിച്ചു വിവിധ ഏജന്‍സികള്‍ക്ക് കൈമാറുന്ന വിധത്തിലുള്ള സംവിധാനമൊരുക്കുന്നതിന്ന് ഐ.ആര്‍.ടി.സി യുമായി കരാറിലേര്‍പ്പെടാനും തീരുമാനമായി. സമ്പൂര്‍ണ്ണ മാലിന്യ മുക്തപഞ്ചായത്തായി മാറ്റുന്നതിന്റെ മുന്നൊരുക്കമായി വേര്‍ക്കടവ്, പാലൂര്‍, കൊമ്മിയോട് എന്നീ വാര്‍ഡുകള്‍ മാതൃകാ വാര്‍ഡുകളായും തിരഞ്ഞെടുത്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് കെ.വി.നസീറ, സ്ഥിരം സമിതി ചെയര്‍മാന്മാരായ എം.കെ.മജീദ്, അഷറഫ് കൊറ്റാല , മെമ്പര്‍മാരായ സാബിറ ടീച്ചര്‍, രാജു അലക്സ്, മുനീറ കരിയാട്ട്, നജ്മ കുനിയില്‍, ജമീല കാപ്പാട്ട് എന്നിവര്‍ സംസാരിച്ചു.

date