Skip to main content

 പ്‌ളാസ്റ്റിക് മാലിന്യശേഖരണ കാമ്പയിന്‍

 

 

സ്വച്ഛതാഹിസേവാ കാമ്പയിനിന്റെ ഭാഗമായി  അരീകനട്ട് ആന്റ്  സ്‌പൈസസ് ഡെവലപ്‌മെന്റ്  ഡയറക്ടറേറ്റ് , സെപ്തംബര്‍ 25-ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ കോഴിക്കോട് സരോവരം ബയോപാര്‍ക്കില്‍  പ്‌ളാസ്റ്റിക് മാലിന്യശേഖരണ കാമ്പയിന്‍ നടത്തും.  കോഴിക്കോട് റീജിയണല്‍ സയന്‍സ്‌സെന്റര്‍ & പ്‌ളാനറ്റോറിയം, ഹരിതകേരളമിഷന്‍, അഖില കേരള സ്‌ക്രാപ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നിവരുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഐടിഐ പ്രവേശനം

 

മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയില്‍ നോര്‍ക്ക റൂട്ട്‌സ്‌സ്‌കില്‍ അപ്ഗ്രഡേഷന്‍  ട്രെയിനിംഗ് പ്രോഗ്രാംകോഴ്‌സുകളായ ഓട്ടോകാഡ് 2 ഡി & 3ഡി, സിവില്‍ ഡിസൈന്‍ വിത്ത് ഓട്ടോകാഡ് 2 ഡി & 3ഡി , ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വേ, എന്നീ കോഴ്‌സുകളിലേയ്ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷസമര്‍പ്പിക്കേണ്ട അവസാന തിയ്യതി സെപ്തംബര്‍ 27. ആണ്‍കുട്ടികള്‍ക്കും പ്രവേശനം ഉണ്ടായിരിക്കും.  . വിശദവിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ : 9847272572

 

വയോജന അദാലത്ത് 26 ന് 

കോഴിക്കോട് കോര്‍പ്പറേഷന്‍, സാമൂഹ്യ സുരക്ഷാ മിഷന്‍, വയോമിത്രം, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ വയോജന ദിനാചരണത്തിന്റെ ഭാഗമായി നാളെ ( സപ്തംബര്‍ 26)് മുതിര്‍ന്ന പൗരന്മാര്‍ക്കായി അദാലത്ത് നടത്തും.   ടാഗോര്‍ സെന്റിനറി ഹാളില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മുന്‍കൂട്ടി ലഭിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. പരാതി സമര്‍പ്പിച്ചവര്‍ അന്നേ ദിവസം രാവിലെ 9 30 ന് ടാഗോര്‍ ഹാളില്‍ എത്തണം. ഫോണ്‍ : 9349668889. 

 

സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഡി ഡി  യു- ജി കെ വൈ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  പദ്ധതിയുടെ അംഗീകൃത തൊഴില്‍പരിശീലന ഏജന്‍സിയായി തെരഞ്ഞെടുക്കപ്പെട്ട ടെക്‌നോ വേള്‍ഡ് ഐടി യൂണിറ്റിലാണ് പരിശീലനം. ഡൊമസ്റ്റിക് ഡാറ്റാ എന്‍ട്രി, റീട്ടെയില്‍ സെയില്‍സ് എന്നീ മേഖലകളില്‍ ആണ് പരിശീലനം ലഭ്യമാക്കുക. റസിഡന്‍ഷ്യല്‍ രീതിയിലായിരിക്കും പരിശീലനം. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് ഉറപ്പാക്കും. ഗ്രാമ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന 18നും 35നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായിരിക്കും, പട്ടികവര്‍ഗ്ഗ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ അതത് പഞ്ചായത്ത് സിഡിഎസ് കളില്‍ ബന്ധപ്പെടുക.

date